Monday, March 16, 2009

Receipe for the day.....1

മീന്‍ മാങ്ങയിട്ടത്‌

മീന്‍ - 1/2 kg

പച്ചമാങ്ങ - ഒന്ന്
മീന്‍ പുളി - ഒന്ന്

അരയ്ക്കാനുള്ള മസാല :
വറ്റല്‍ മുളക് - പത്ത്‌
മല്ലി - ഒരു സ്പൂണ്‍
മഞ്ഞള്‍ -1/4 സ്പൂണ്‍
വെള്ളുത്തുള്ളി -മൂനല്ലി
പച്ച മുളക് -പത്ത്
ഇഞ്ചി നീളത്തില്‍ കീറിയത് -ഒരു സ്പൂണ്‍
ചുവന്നുള്ളി - ഒരു സ്പൂണ്‍
കറിവേപ്പില -മൂന്ന് ഇതള്‍
ഉപ്പ് -പാകതിന്
തേങ്ങ തിരുമിയത് (ചെരകിയെടുത്തത് )- ഒരു കപ്പ്‌

പാകം ചെയ്യുന്ന രീതി :
ഒന്ന് മുതല്‍ അഞ്ചുവരെയുള്ള ചേരുവകള്‍ അരച്ച് മീനില്‍ പുരട്ടി വെച്ചതിനു ശേഷം
പച്ച മുളക് ,ഇഞ്ചി,ചുവന്നുള്ളി,കറിവേപ്പില, ഉപ്പ് എന്നിവ എല്ലാം കൂട്ടി ചേര്ത്തു വേവാന്‍ വെക്കുക .
മീന്‍ പകുതി വേവുമ്പോള്‍ നുറുക്കി വെച്ച മാങ്ങയും മീന്‍ പുളിയും ഇടണം. മാങ്ങാ മുക്കാല്‍ വേവുമ്പോള്‍ തേങ്ങ അരച്ചത് വെള്ളത്തില്‍ കലക്കി ഒഴിച്ച് എല്ലാം കൂടെ തിളച്ചു കുറുകുമ്പോള്‍ ഉലര്‍ത്തി എടുക്കുക

ഉലര്‍ത്താന്‍ :
വെളിച്ചെണ്ണ - ഒരു സ്പൂണ്‍
കടുക് -അര സ്പൂണ്‍
ചുവന്നുള്ളിനീളത്തില്‍ കീറിയത് -ഒരു സ്പൂണ്‍
വറ്റല്‍ മുളക് -ഒന്ന്
കറിവേപ്പില-കുറച്ച്
ഉലുവ (പൊടിച്ചത് )-ഒരു നുള്ള്

വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഉലുവ പൊടി ഒഴികെ ബാക്കി ചേരുവകള്‍ എല്ലാം ഉലര്‍ത്തി ചീനച്ചട്ടി വാങ്ങി വെച്ചു,
ഉലുവ പൊടിയിട്ട് ഇളക്കി
ഉടന്‍ തന്നെ മീനില്‍ഒഴിച്ച് മൂടി വെക്കുക....

മീന്‍ മാങ്ങയിട്ടത് റെഡി

ഈ വിഭവം തയ്യാര്‍ ആക്കിയത്,
മിസ്സിസ് ദീപ ഷാജന്‍

നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.....